തിരുവനന്തപുരം :സി പി എം ഹൈന്ദവ വിശ്വാസത്തോടും അയ്യപ്പ ഭക്തന്മാരോടും ചെയ്തത് പൊറുക്കാനാകാത്ത വഞ്ചനയാണെന്ന് പറഞ്ഞ് ബി ജെ പി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. 2018ൽ അവർ ശബരിമലയുടെ സംസ്കാരം തകർക്കാൻ ശ്രമിച്ചുവെന്ന് അദ്ദേഹം വിമർശിച്ചു. (Rajeev Chandrasekhar against CPM)
തുടർന്ന് അയ്യപ്പ ഭക്തരെ അറസ്റ്റ് ചെയ്തുവെന്നും, ഇപ്പോൾ ജനങ്ങളെ കബളിപ്പിക്കാൻ അയ്യപ്പ സംഗമം സംഘടിപ്പിച്ചുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇതെല്ലാം ചെയ്തിരിക്കുന്നത് ശബരിമല ക്ഷേത്രത്തിലെ സ്വർണ്ണം മോഷ്ടിക്കുന്നതിനിടയിലാണ് എന്നും അദ്ദേഹം ആരോപിച്ചു.
പിണറായി വിജയന്റെ സി പി എമ്മിന് ഒന്നും പവിത്രമല്ല എന്നും, അവർ അഴിമതിക്കാരും, നാണമില്ലാത്തവരും, ധിക്കാരികളും ഹിന്ദുക്കളോട് വിവേചനം വച്ചുപുലർത്തുന്നവരുമാണ് എന്നും രാജീവ് ചന്ദ്രശേഖർ കുറ്റപ്പെടുത്തി.