
തിരുവനന്തപുരം : സി പി എം എം എൽ ആയും മുൻമന്ത്രിയുമായ കെ കെ ശൈലജ ക്രിമിനലുകളുമായി വേദി പങ്കിടുന്നതിനൊപ്പം തന്നെ അവരെ വെള്ള പൂശുകയും ചെയ്തിരിക്കുകയാണെന്ന് പറഞ്ഞ് ബി ജെ പി സംസ്ഥാന പ്രസിഡൻ്റ് രാജീവ് ചന്ദ്രശേഖർ. (Rajeev Chandrasekhar against CPM)
സദാനന്ദൻ മാസ്റ്ററെ ആക്രമിച്ച കേസിലെ പ്രതികൾ മാന്യന്മാർ ആണെന്നാണ് അവരുടെ അവകാശവാദമെന്നും, എന്നും അക്രമികളും കൊലയാളികളുമായി എന്നും കൈകോർത്താണ് സംസ്ഥാന സി പി എം മുന്നോട്ട് പോയിട്ടുള്ളതെന്നും അദ്ദേഹം ആരോപിച്ചു.
അവരെ ഉപയോഗിച്ച് രാഷ്ട്രീയ എതിരാളികളെ നിശ്ശബ്ദരാക്കിയാണ് സി പി എം മുന്നോട്ട് പോയിട്ടുള്ളതെന്നും അദ്ദേഹം വ്യക്‌തമാക്കി. ഇതിനെ എതിർത്ത് തോൽപ്പിക്കണമെന്ന് രാജീവ് ചന്ദ്രശേഖർ ആഹ്വാനം ചെയ്തു.