
തിരുവനന്തപുരം : സി പി എമ്മിൻ്റെ ആക്രമണങ്ങൾക്ക് കാരണം ദേശവിരുദ്ധത തുറന്നു കിട്ടിയതാണ് എന്ന് പറഞ്ഞ് ബി ജെ പി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. ഒരു ജനാധിപത്യ രാജ്യത്ത് സമാധാനപരമായ പ്രതിഷേധം എന്നത് ജനാധിപത്യപരമായ പ്രതികരണ മാർഗ്ഗമാണ് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. (Rajeev Chandrasekhar against CPM)
സി പി എമ്മിൻറേത് വെറും പ്രീണന രാഷ്ട്രീയം ആണെന്നും, തങ്ങൾക്ക് ആരോടും എങ്ങനെ വേണമെങ്കിലും പ്രതിഷേധിക്കാമെന്നാണ് അവരുടെ നയമെന്നും അദ്ദേഹം വിമർശിച്ചു. ബി ജെ പി പ്രവർത്തകരെ ആക്രമിക്കുന്ന പരിപാടി അവസാനിപ്പിച്ചില്ല എങ്കിൽ കമ്മ്യൂണിസ്റ്റ് പാർട്ടിയും നേതാക്കളും വലിയ വില നൽകേണ്ടി വരുമെന്ന് രാജീവ് ചന്ദ്രശേഖർ മുന്നറിയിപ്പ് നൽകി.