CPM : 'CPM ഇപ്പോൾ കമ്മ്യൂണിസ്റ്റ് അല്ല, ഒരു കോൺഗ്രസ് B ടീം': വിമർശിച്ച് BJP സംസ്ഥാന അധ്യക്ഷൻ

കോൺഗ്രസ് ഒരു രാഷ്ട്രീയ പാർട്ടിയല്ല, വർഗീയതയെയും കമ്മ്യൂണിസത്തെയും നുണകളെയും ആശ്രയിച്ച് നിലകൊള്ളുന്ന ഒരു തട്ടിപ്പ് പ്രസ്ഥാനമാണെന്നും അദ്ദേഹം വിമർശിച്ചു
Rajeev Chandrasekhar against CPM
Published on

തിരുവനന്തപുരം : കോൺഗ്രസും സി പി എമ്മും കേരളത്തിൽ പരസ്പരം എതിരാളികളാണെന്ന് നടിക്കുമ്പോഴും വർഗീയ രാഷ്ട്രീയത്തിനായി ഒരുമിക്കുന്ന പാർട്ടികൾ ആണെന്ന് പറഞ്ഞ് ബി ജെ പി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. (Rajeev Chandrasekhar against CPM)

സി പി എം ഇപ്പോൾ കമ്മ്യൂണിസ്റ്റ് അല്ലെന്നും, ഒരു കോൺഗ്രസ് ബി ടീം ആണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സിപിഎമ്മും കമ്മ്യൂണലിസ്റ്റ് അഥവാ വർ​ഗീയ പാർട്ടിയായി മാറിയത് ദുഃഖകരമാണെന്നും അദ്ദേഹം വിമർശിച്ചു.

കോൺഗ്രസ് ഒരു രാഷ്ട്രീയ പാർട്ടിയല്ല, വർഗീയതയെയും കമ്മ്യൂണിസത്തെയും നുണകളെയും ആശ്രയിച്ച് നിലകൊള്ളുന്ന ഒരു തട്ടിപ്പ് പ്രസ്ഥാനമാണെന്നും അദ്ദേഹം വിമർശിച്ചു. എല്ലാവര്ക്കും വേണ്ടി പ്രവർത്തിക്കുന്നത് തൻ്റെ പാർട്ടി മാത്രമാണെന്നും രാജീവ് ചന്ദ്രശേഖർ സമൂഹ മാധ്യമത്തിൽ കുറിച്ചു. പശ്ചിമ ബം​ഗാലിലെ ഉപതെരഞ്ഞെടുപ്പ് പ്രചരണ ചിത്രം പങ്കുവച്ച് കൊണ്ടാണ് അദ്ദേഹത്തിൻ്റെ പ്രതികരണം.

Related Stories

No stories found.
Times Kerala
timeskerala.com