തിരുവനന്തപുരം : പ്രധാമന്ത്രിയുടെ അമ്മയെ അപമാനിക്കുന്നതിലൂടെ കോൺഗ്രസ് പാർട്ടി തരംതാണിരിക്കുന്നുവെന്ന് പറഞ്ഞ് ബി ജെ പി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. (Rajeev Chandrasekhar against Congress)
രാഹുൽ ഗാന്ധിക്ക് കീഴിൽ കോൺഗ്രസ് അഴിമതിയും നുണയും പരദൂഷണവും നിറഞ്ഞ പാർട്ടിയായി മാറിയെന്നാണ് അദ്ദേഹം പറഞ്ഞത്. രാജ്യത്തെ മറ്റു അമ്മമാരെ പോലെ തന്നെ വലിയ ബുദ്ധിമുട്ടുകളും ത്യാഗങ്ങളും സഹിച്ചാണ് ആ അമ്മയും മക്കളെ വളർത്തിയതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.