തിരുവനന്തപുരം : ബി ജെ പി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ കോൺഗ്രസിനും ജമാഅത്തെ ഇസ്ലാമിക്കുമെതിരെ രംഗത്തെത്തി. ജമാഅത്തെ ഇസ്ലാമി മതേതരത്വത്തിന് വിരുദ്ധമായി നിൽക്കുന്ന സംഘടന ആണെന്നാണ് അദ്ദേഹം പറഞ്ഞത്.(Rajeev Chandrasekhar against Congress)
കോൺഗ്രസ് വയനാട് തെരഞ്ഞെടുപ്പ് അവരുടെ വോട്ടുകൾ വാങ്ങിയെന്നും, തെരഞ്ഞെടുപ്പുകളിൽ ജയിക്കാൻ അവർ ഏത് വഴിയും തെരഞ്ഞെടുക്കുമെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
കോൺഗ്രസിൻ്റെ റിമോട്ട് കൺട്രോൾ ജമാഅത്തെ ഇസ്ലാമിയുടേത് ആണെന്നും, നിലമ്പൂരിലേതുൾപ്പെടെയുള്ള വിജയം കോൺഗ്രസിൻറേത് അല്ലെന്നും രാജീവ് ചന്ദ്രശേഖർ കൂട്ടിച്ചേർത്തു.