നേമത്ത് നിന്ന് നിയമസഭയിലേക്ക് മത്സരിക്കും ; സ്ഥാനാർഥിത്വം പ്രഖ്യാപിച്ച് രാജീവ് ചന്ദ്രശേഖർ | Rajeev chandrasekha

ദ്ദേശ തിരഞ്ഞെടുപ്പ് വേളയിൽ സംസ്ഥാന അധ്യക്ഷന്റെ പ്രഖ്യാപനം.
Rajeev Chandrasekhar
Updated on

തൃശ്ശൂര്‍: വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ നേമത്ത് നിന്ന് മത്സരിക്കുമെന്ന് പ്രഖ്യാപിച്ച് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍. തൃശൂർ പ്രസ് ക്ലബിന്റെ വോട്ടു വൈബ് പരിപാടിയിൽ ആയിരുന്നു രാജീവ് ചന്ദ്രശേഖറിന്റെ പ്രഖ്യാപനം. വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുമോയെന്ന ചോദ്യത്തിന് മറുപടി നല്‍കവേയാണ് നേമത്ത് മത്സരിക്കുമെന്ന് രാജീവ് ചന്ദ്രശേഖര്‍ വെളിപ്പെടുത്തിയത്.

സ്ഥാനാർഥി ചർച്ച പാർട്ടിയിൽ ആരംഭിക്കും മുന്നേയാണ് തദ്ദേശ തിരഞ്ഞെടുപ്പ് വേളയിൽ സംസ്ഥാന അധ്യക്ഷന്റെ പ്രഖ്യാപനം.താൻ നൂറു ശതമാനവും മത്സരിക്കുമെന്ന് പറഞ്ഞ രാജീവ് ചന്ദ്രശേഖർ വേണമെങ്കിൽ മണ്ഡലം ഏതെന്നും പറയാമെന്ന് പറഞ്ഞു. ഇതിനുശേഷമാണ് താൻ നേമത്ത് ആയിരിക്കും മത്സരിക്കുക എന്ന് രാജീവ് ചന്ദ്രശേഖർ പറഞ്ഞത്. ശശി തരൂർ ബിജെപിയിലേക്ക് വരുമോയെന്ന ചോദ്യത്തിന് അങ്ങനെ തനിക്ക് പ്രതീക്ഷയില്ലെന്നായിരുന്നു രാജീവ് ചന്ദ്രശേഖറിന്റെ മറുപടി.

Related Stories

No stories found.
Times Kerala
timeskerala.com