വാളയാറിൽ പണം അനധികൃതമായി കടത്താൻ ശ്രമം: 2.54 കോടി രൂപയുടെ ഇന്ത്യൻ കറൻസിയുമായി രാജസ്ഥാൻ സ്വദേശി പിടിയിൽ | Indian currency

യുവാവിനെ കസ്റ്റഡിയിലെടുത്ത എക്സൈസ് വിവരങ്ങൾ ചോദിച്ചറിയുകയാണ്
വാളയാറിൽ പണം അനധികൃതമായി കടത്താൻ ശ്രമം: 2.54 കോടി രൂപയുടെ ഇന്ത്യൻ കറൻസിയുമായി രാജസ്ഥാൻ സ്വദേശി പിടിയിൽ | Indian currency
Published on

പാലക്കാട്: അനധികൃതമായി കടത്താൻ ശ്രമിച്ച രണ്ട് കോടി അൻപത്തിനാല് ലക്ഷത്തി അൻപതിനായിരം ($2,54,50,000) രൂപയുടെ ഇന്ത്യൻ കറൻസിയുമായി യുവാവ് പിടിയിൽ. രാജസ്ഥാൻ സ്വദേശിയായ ഭവാനി സിംഗ് ആണ് വാളയാർ എക്സൈസ് ചെക്ക്പോസ്റ്റിൽ വെച്ച് അറസ്റ്റിലായത്.(Rajasthan native arrested with Indian currency worth Rs 2.54 crore)

കോയമ്പത്തൂരിൽ നിന്ന് പാലക്കാടേക്ക് കാറിൽ കടത്താൻ ശ്രമിക്കുകയായിരുന്ന കറൻസിയാണ് എക്സൈസ് പരിശോധനയിൽ പിടികൂടിയത്.

യുവാവിനെ കസ്റ്റഡിയിലെടുത്ത എക്സൈസ് വിവരങ്ങൾ ചോദിച്ചറിയുകയാണ്. സംഭവത്തിൽ വിശദമായ അന്വേഷണം നടത്താൻ ഒരുങ്ങുകയാണെന്ന് എക്സൈസ് അധികൃതർ അറിയിച്ചു.

വൻ തുക അനധികൃതമായി കടത്താൻ ശ്രമിച്ചതിന് പിന്നിൽ മറ്റ് കണ്ണികൾ ഉണ്ടോ എന്നും എവിടെ നിന്നാണ് പണം ലഭിച്ചതെന്നുമുള്ള കാര്യങ്ങൾ അന്വേഷണത്തിലൂടെ വ്യക്തമാകും.

Related Stories

No stories found.
Times Kerala
timeskerala.com