മഴക്കെടുതി: സംസ്ഥാനത്ത് മരണം ഏഴായി | Rainstorm

ഴിഞ്ഞ ദിവസങ്ങളിൽ പെയ്ത ശക്തമായ മഴയിൽ ആറുകളും പുഴകളും ജലാശയങ്ങളും നിറഞ്ഞു കവിഞ്ഞ സ്ഥിയിലാണുള്ളത്.
flood river
Published on

തിരുവനന്തപുരം: സംസ്ഥാനത്ത് മഴക്കെടുതിയിൽ മരണം ഏഴായി(Rainstorm). കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത ശക്തമായ മഴയിൽ ആറുകളും പുഴകളും ജലാശയങ്ങളും നിറഞ്ഞു കവിഞ്ഞ സ്ഥിയിലാണുള്ളത്. തിരുവനന്തപുരം, ചെമ്പഴന്തി ഇടത്തറയിൽ നഗരസഭ കുളത്തിൽ കുളിക്കാനിറങ്ങിയ പ്ലസ്ടു വിദ്യാർഥി മുങ്ങിമരിച്ചു. കഴക്കൂട്ടം കാട്ടായിക്കോണം ശാസ്തവട്ടം കുന്നത്തുവിള വീട്ടിൽ എസ്.സൂരജിനാണ് (17) അപകടത്തിൽ ജീവൻ നഷ്ടമായത്.

മഞ്ചേരി, എളങ്കൂർ, കുട്ടശേരി മുളച്ചീരിക്കുണ്ട് ചുള്ളിക്കുളത്ത് മഹമ്മദിന്റെ മകൻ അബ്ദുൽ ലത്തീഫിനെ (42) വീടിനരികിലെ വെള്ളക്കെട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. മലപ്പുറം, കരുവാരകുണ്ട് മഞ്ഞളാംചോലയിൽ ഒഴുക്കിൽപ്പെട്ട സുഹൃത്തിനെ രക്ഷപ്പെടുത്താൻ ശ്രമിക്കുന്നതിനിടെ തരിശ് മുക്കട്ട പുറ്റാണിക്കാട്ടിൽ കമറുദ്ദീന്റെ മകൻ റംഷാദ് (30) അപകടത്തിൽപെട്ടു. ജൂൺ 22 ന് വെള്ളനാട് കമ്പനിമുക്കിൽ താമസിച്ചിരുന്ന തമിഴ്നാട് തെങ്കാശി സ്വദേശി സെൽവ റീഗന്റെ (31) മൃതദേഹം കരമനയാറ്റിൽ കണ്ടെത്തി. വെള്ളനാട് കൂവക്കുടിക്ക് സമീപത്ത് നിന്നാണ് മൃതദേഹം കണ്ടെത്തിയത്.

Related Stories

No stories found.
Times Kerala
timeskerala.com