
കോട്ടയം : കാലവർഷം ശക്തമായതോടെ ജില്ലയിൽ മഴക്കെടുതികൾ തുടരുന്നു(Changanassery Munsif Court). കഴിഞ്ഞ ദിവസം രാവിലെ പെയ്ത കനത്തമഴയിലും കാറ്റിലും ചങ്ങനാശേരി മുൻസിഫ് കോടതിയിൽ നൂറുവർഷത്തിലേറെ പഴക്കമുള്ള പുളിമരം കടപുഴകി വീണു.
രാവിലെ പതിനൊന്ന് മണിയോടെയാണ് സംഭവം നടന്നത്. കോടതിയുടെ ഹെറിറ്റേജ് കെട്ടിടത്തിന് വലിയ കേടുപാടുകൾ വരുത്താത്ത രീതിയിലാണ് മരം കടപുഴകി വീണത്. കോടതി പ്രവർത്തന സമയത്തുണ്ടായ സംഭവത്തിൽ ആളപായമോ മറ്റ് നാശനഷ്ടങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ല.