
ശബരിമലയിൽ തീർത്ഥാടക തിരക്കിൽ വർധന. എട്ട് മണിവരെ 25,000ലേറെ ഭക്തർ ദർശനം നടത്തി. സ്പോട്ട് ബുക്കിങ്ങിലൂടെ എത്തുന്ന ഭക്തരുടെ എണ്ണം കൂടുന്നു. മഴ മാറിയത് കാരണം തീർഥാടകരുടെ തിരക്ക് വർധിക്കുന്നു. നേരിയ ചാറ്റൽ മഴ പെയ്തെങ്കിലും ദർശനത്തെ ബാധിക്കുന്നില്ല. തോരാമഴയ്ക്ക് ശേഷം കഴിഞ്ഞ മാനം തെളിഞ്ഞതോടെ ശബരിമലയിലേക്ക് വലിയതോതിൽ തീർത്ഥാടകരെത്തി.
75,000ത്തോളം തീർത്ഥാടകരാണ് ഇന്നലെ മാത്രം ദർശനം നടത്തിയത്.മഴയും മൂടൽ മഞ്ഞും കാരണം ഏർപ്പെടുത്തിയിരുന്ന നിയന്ത്രണങ്ങളിൽ ഇളവ് കൊണ്ടുവന്നു. പമ്പയിൽ നിന്ന് സന്നിധാനത്തേക്കുള്ള ശരണപാതയിലെ നിയന്ത്രണങ്ങൾ പൂർണമായും നീക്കി.