തിരുവനന്തപുരം: സംസ്ഥാനത്ത് രാത്രിയിൽ ഉണ്ടായ കനത്ത മഴയിലും ശക്തമായ കാറ്റിലും വ്യാപക നാശനഷ്ടങ്ങൾ. പലയിടത്തും മരങ്ങളും വൈദ്യുതി ലൈനുകളും കടപുഴകി വീണു. നിരവധി വീടുകൾക്കും വാഹനങ്ങൾക്കും നാശനഷ്ടങ്ങൾ സംഭവിച്ചു. ഇതേത്തുടർന്ന് വൈദ്യുതി വിതരണം തടസ്സപ്പെടുകയും ഗതാഗതം മുടങ്ങുകയും ചെയ്തു.(Rains bring down trees, power lines, waterlogging in many parts of Kerala)
തുടർച്ചയായ മഴയിൽ സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിനടിയിലായി. വിവിധ നദികളിലെ ജലനിരപ്പും ഉയർന്ന നിലയിലാണ്.
അതേസമയം, വെള്ളിയാഴ്ച രാവിലെ 7 മണി മുതൽ മൂന്ന് മണിക്കൂർ നേരത്തേക്ക് സംസ്ഥാനത്തെ എട്ട് ജില്ലകളിൽ ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് (ഐഎംഡി) ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരുന്നു. മഴ തുടരുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്ന് അധികൃതർ അറിയിച്ചു.