
തിരുവനന്തപുരം: കേരളത്തിൽ കാലവർഷം ശക്തി കുറഞ്ഞു തുടങ്ങി(fishermen). സംസ്ഥാനത്ത് ഒറ്റപ്പെട്ട മഴ ലഭിക്കാൻ സാധ്യതയുള്ളതിനാൽ ഇന്ന് രണ്ടു ജില്ലകളിൽ മാത്രമാണ് യെല്ലോ അലർട്ട് നിലനിൽക്കുന്നത്. കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ് ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്.
അതേസമയം, ഇന്നും നാളെയും ശക്തമായ മഴയ്ക്ക് വടക്കൻ ജില്ലകളിൽ സാധ്യത നിലനില്കുന്നുണ്ട്. മഴമേറിയ സാഹചര്യത്തിൽ മത്സ്യത്തൊഴിലാളികൾക്ക് ഇന്ന് മുതൽ കടലിൽ പോകാം.