സംസ്ഥാനത്ത് ഇ​ടി​മി​ന്ന​ലോ‌​ടു​കൂ​ടി​യ മ​ഴ​ക്ക് സാ​ധ്യ​ത ; ജ​ന​ങ്ങ​ൾ ജാ​ഗ്ര​ത പാ​ലി​ക്കണം |Rain alert

ബു​ധ​നാ​ഴ്ച ആ​റ് ജി​ല്ല​ക​ളി​ല്‍ യെ​ല്ലോ അ​ലേ​ര്‍​ട്ട് പ്ര​ഖ്യാ​പി​ച്ചു.
rain alert
Published on

തി​രു​വ​ന​ന്ത​പു​രം: സംസ്ഥാനത്ത് ഇ​ടി​മി​ന്ന​ലോ‌​ടു​കൂ​ടി​യ മ​ഴ​ക്ക് സാ​ധ്യ​തയെന്ന് കേ​ന്ദ്ര കാ​ലാ​വ​സ്ഥാ വ​കു​പ്പ്.വരുന്ന അ​ടു​ത്ത അ​ഞ്ച് ദി​വ​സം ഇ​ടി​മി​ന്ന​ലോ‌​ടു​കൂ​ടി​യ മഴ ഉണ്ടാകുമെന്നാണ് ​മു​ന്ന​റി​യി​പ്പ്. ഇതേ തു​ട​ർ​ന്ന് സം​സ്ഥാ​ന​ത്ത് ജാ​ഗ്ര​താ നി​ർ​ദേ​ശം പു​റ​പ്പെ​ടു​വി​ച്ചു.

ബു​ധ​നാ​ഴ്ച ആ​റ് ജി​ല്ല​ക​ളി​ല്‍ യെ​ല്ലോ അ​ലേ​ര്‍​ട്ട് പ്ര​ഖ്യാ​പി​ച്ചു.കൊ​ല്ലം, പ​ത്ത​നം​തി​ട്ട, കോ​ട്ട​യം, ഇ​ടു​ക്കി, കോ​ഴി​ക്കോ​ട്, വ​യ​നാ​ട് ജി​ല്ല​ക​ളി​ലാ​ണ് യെ​ല്ലോ അ​ലേ​ര്‍​ട്ട് പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ന്ന​ത്. വ്യാ​ഴാ​ഴ്ച പ​ത്ത​നം​തി​ട്ട, ഇ​ടു​ക്കി, പാ​ല​ക്കാ​ട്, മ​ല​പ്പു​റം ജി​ല്ല​ക​ളി​ലും വെ​ള്ളി​യാ​ഴ്ച പ​ത്ത​നം​തി​ട്ട, ഇ​ടു​ക്കി, ക​ണ്ണൂ​ര്‍ ജി​ല്ല​ക​ളി​ലും യെ​ല്ലോ അ​ലേ​ര്‍​ട്ടാ​ണ്.

40 കി​ലോ​മീ​റ്റ​ര്‍ വ​രെ വേ​ഗ​ത​യി​ല്‍ കാ​റ്റി​നും സാ​ധ്യ​ത​യു​ണ്ടെ​ന്നും പൊ​തു ജ​ന​ങ്ങ​ൾ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്നും മു​ന്ന​റി​യി​പ്പി​ൽ പ​റ​യു​ന്നു.

Related Stories

No stories found.
Times Kerala
timeskerala.com