തിരുവനന്തപുരം: തെക്കൻ കേരള തീരത്തിന് സമീപത്തായി പുതിയ ചക്രവാതച്ചുഴി രൂപപ്പെട്ടു. ഈ സാഹചര്യത്തിൽ തെക്കൻ ജില്ലകളിൽ മഴയുടെ സാധ്യത വർദ്ധിച്ചിരിക്കുകയാണ്. ഉച്ചയ്ക്ക് ശേഷവും രാത്രിയിലും ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് അറിയിച്ചു. മധ്യ തെക്കൻ ജില്ലകളിൽ പൊതുവെ മൂടി കെട്ടിയ അന്തരീക്ഷമായിരിക്കും അനുഭവപ്പെടുക.(Rain threat for the southern parts of Kerala)
ചക്രവാതച്ചുഴിയുടെ സ്വാധീനത്തിൽ വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ഇന്ന് തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ എന്നീ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. നാളെ തിരുവനന്തപുരം, ഇടുക്കി, എറണാകുളം ജില്ലകളിലും യെല്ലോ അലർട്ട് തുടരും.
24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്.