ബംഗാൾ ഉൾക്കടലിൽ ചക്രവാത ചുഴിയും ന്യൂനമർദ്ദ പാത്തിയും: കേരളത്തിൽ മഴ സാധ്യത, മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രതാ നിർദ്ദേശം | Rain

ഒറ്റപ്പെട്ട മഴയ്ക്കാണ് സാധ്യത
Rain likely in Kerala, alert issued for fishermen
Updated on

തിരുവനന്തപുരം: കേരളത്തിൽ വരും ദിവസങ്ങളിൽ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ബംഗാൾ ഉൾക്കടലിൽ ശ്രീലങ്കയ്ക്ക് സമീപം രൂപപ്പെട്ട ചക്രവാതചുഴിയും ലക്ഷദ്വീപ് മുതൽ കന്യാകുമാരി വരെ നിലനിൽക്കുന്ന ന്യൂനമർദ്ദ പാത്തിയുമാണ് മഴയ്ക്ക് അനുകൂല സാഹചര്യമൊരുക്കുന്നത്.(Rain likely in Kerala, alert issued for fishermen)

മധ്യ-തെക്കൻ കേരളത്തിൽ വരും മണിക്കൂറുകളിൽ ആകാശം മേഘാവൃതമായിരിക്കാനും ഒറ്റപ്പെട്ട നേരിയ മഴ പെയ്യാനും സാധ്യതയുണ്ട്. അതേസമയം കേരള, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ നിലവിൽ മത്സ്യബന്ധനത്തിന് തടസ്സമില്ലെന്ന് അധികൃതർ അറിയിച്ചു.

ജനുവരി രണ്ട്, മൂന്ന് തീയതികളിൽ തെക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിലും അതിനോട് ചേർന്ന പ്രദേശങ്ങളിലും മണിക്കൂറിൽ 35 മുതൽ 55 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിന് സാധ്യതയുണ്ട്.

കൂടാതെ, ജനുവരി 2 മുതൽ 6 വരെ തെക്കൻ തമിഴ്‌നാട് തീരം, ഗൾഫ് ഓഫ് മന്നാർ, കന്യാകുമാരി പ്രദേശം എന്നിവിടങ്ങളിൽ മണിക്കൂറിൽ 45 മുതൽ 65 കിലോമീറ്റർ വരെ വേഗതയിൽ കാറ്റടിക്കാൻ സാധ്യതയുള്ളതിനാൽ ഈ പ്രദേശങ്ങളിൽ മത്സ്യബന്ധനത്തിന് പോകുന്നത് പൂർണ്ണമായും ഒഴിവാക്കണമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് നിർദ്ദേശിച്ചു.

Related Stories

No stories found.
Times Kerala
timeskerala.com