
ബിഗ് ബോസ് സീസൺ 7ൽ ആദ്യമായി വീട്ടിൽ മഴ. ആദ്യമായി പെയ്ത മഴ വളരെ ആസ്വദിച്ച് നനഞ്ഞും കബഡി കളിച്ചും മത്സരാർത്ഥികൾ സജീവമായി. കബഡി കളിയും കുളം കരയുമടക്കം വിവിധ കളികളിലാണ് ഹൗസ്മേറ്റ്സ് ഏർപ്പെട്ടത്. ഇതിൻ്റെ വിഡിയോ ഏഷ്യാനെറ്റ് പുറത്ത് വിട്ടിട്ടുണ്ട്.
മഴ പെയ്തതോടെ ജിസേലാണ് ആദ്യം കുളിയ്ക്കാനിറങ്ങിയത്. പിന്നാലെ നെവിനും ഇറങ്ങി. കുറേ നേരം ഇവർ മാത്രമായിരുന്നു മഴയിൽ ഇറങ്ങി ആസ്വദിച്ചത്. ഇത് പലരും വീടിനുള്ളിലും പുറത്തും നിന്ന് കണ്ടു. റെന ഫാത്തിമ, കലാഭവൻ സരിഗ, അനുമോൾ, ആര്യൻ, ശൈത്യ എന്നിവർ പിന്നീട് മഴയത്തേക്കിറങ്ങി. പിന്നാലെ ആര്യൻ എല്ലാവരെയും മഴയത്തിറങ്ങാൻ വിളിച്ചു.
നൂറ വസ്ത്രമില്ലെന്ന് പറഞ്ഞു ഇറങ്ങാതിരുന്നു. ഇതിനിടെ അനുമോളെ നെവിൻ തറയിലൂടെ വലിച്ചിഴച്ചു. ഈ സമയത്ത് അക്ബറും എത്തി. പിന്നാലെ പുരുഷന്മാർക്കൊപ്പം ജിസേലും കബഡി കളിക്കാനിറങ്ങി. ഇതോടെ ആദിലയും നൂറയും മഴയത്തേക്കിറങ്ങി. പിന്നീടായിരുന്നു കുളം-കര കളി. ഒനീൽ സാബു, അനീഷ്, ബിന്നി, അഭിലാഷ് എന്നിവരാണ് മഴയത്ത് ഇറങ്ങാതിരുന്നത്.