തിരുവനന്തപുരം : തലസ്ഥാനത്ത് കനത്ത മഴയിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപനം ഏറെ വൈകിയാണ് ഉണ്ടായത്. ഇതോടെ വിദ്യാർഥികൾ ആകെ വലഞ്ഞു.(Rain holiday in Kerala today)
പലരും സ്‌കൂളിൽ എത്തി മടങ്ങിപ്പോയി. സ്‌കൂൾ ബസുകളിൽ പലതും പുറപ്പെട്ടതിന് ശേഷമായിരുന്നു കളക്ടറുടെ അവധി പ്രഖ്യാപനം.
രാത്രി മുഴുവൻ കനത്ത മഴ പെയ്‌തിട്ടും വിദ്യാഭ്യാസ മന്ത്രി ഇടപെട്ടതിന് പിന്നാലെയാണ് കളക്ടർ അവധി പ്രഖ്യാപിച്ചത്. പ്രൊഫഷണൽ കൊളേജുകൾക്ക് ഉൾപ്പെടെ അവധി ബാധകമാണ്.