ഇടുക്കി: തുലാവർഷം കലിതുള്ളിയപ്പോൾ ഇടുക്കിയിലെ കുമളിക്ക് സമീപമുള്ള പത്തുമുറിയിലെ കർഷകർ അകെ ദുഃഖത്തിലാണ്. രണ്ട് ദിവസമായി തുടരുന്ന കനത്ത മഴയെത്തുടർന്നുണ്ടായ മലവെള്ളപ്പാച്ചിലിലും ഉരുൾപൊട്ടലിലും നിരവധി കർഷകരുടെ സ്വപ്നങ്ങളാണ് ഒലിച്ചുപോയത്.(Rain havoc in 15 places in Idukki, Extensive crop damage)
കുമളിക്ക് സമീപമുള്ള പത്തുമുറിയിൽ ഒറ്റ രാത്രികൊണ്ട് ഏകദേശം പതിനഞ്ചോളം സ്ഥലത്താണ് ഉരുൾപൊട്ടി കൃഷി നശിച്ചത്. കൃഷി വകുപ്പിന്റെ പ്രാഥമിക കണക്കനുസരിച്ച്, പ്രദേശത്ത് ഒന്നരക്കോടിയിലധികം രൂപയുടെ നഷ്ടമാണുണ്ടായിരിക്കുന്നത്.
ഹെക്ടർ കണക്കിന് കൃഷിയാണ് നശിച്ചത്, ഓരോ കർഷകനും ലക്ഷക്കണക്കിന് രൂപയുടെ നഷ്ടമാണ് കണക്കാക്കുന്നത്. തുലാവർഷം കലിതുള്ളുമ്പോൾ, ഇനിയെന്ത് എന്ന ചോദ്യമാണ് ഇവരുടെ കണ്ണുകളിൽ.