
കൊച്ചി ; കൊച്ചിയില്‍ എംഡിഎംഎയുമായി റെയില്‍വേ ടിടിഇ പിടിയില്‍. എളമക്കര സ്വദേശി അഖിലാണ് അറസ്റ്റിലായത്. മൂന്ന് ഗ്രാം എംഡിഎംഎയാണ് ഇയാളില്‍ നിന്ന് ഉദ്യോഗസ്ഥർ പിടിച്ചെടുത്തത്.
കൊച്ചിയിലെ ഡാന്‍സാഫ് യൂണിറ്റ് 4 ആണ് ഇയാളെ ബോള്‍ഗാട്ടി പാലസിന് സമീപം നിന്ന് പിടികൂടിയത്.കഞ്ചാവ് ഓയിലും പ്രതിയുടെ പക്കല്‍ നിന്ന് പിടികൂടി.
എവിടെ നിന്ന് ലഹരി ലഭിച്ചുവെന്നതടക്കമുള്ള കാര്യങ്ങള്‍ പരിശോധിക്കുമെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു. അഖിലിനെ നാളെ കോടതിയില്‍ ഹാജരാക്കും.