തിരുവനന്തപുരം : വിശന്ന് കരഞ്ഞ 2 മാസം പ്രായമായ കുഞ്ഞിന് പാലൂട്ടി റെയിൽവേ പോലീസ് ഉദ്യോഗസ്ഥ. ഇത് റെയിൽവേ റിക്രൂട്ട്മെൻ്റ് പരീക്ഷയ്ക്ക് എത്തിയ യുവതിയുടെ കുഞ്ഞാണ്. ഇന്നലെയാണ് സംഭവം. (Railway police officer breastfeeds child in Trivandrum)
കുട്ടിയുടെ കരച്ചിൽ സഹിക്ക വയ്യാതെ വന്നപ്പോഴാണ് ആർആർബി തിരുവനന്തപുരം നോർത്ത് ഡിവിഷനിലെ വനിതാ പൊലീസ് കോൺസ്റ്റബിൾ എ. പാർവതി സന്നദ്ധതയറിയിച്ച് രംഗത്തെത്തിയത്.
യുവതിയുടെ ഭർത്താവ് അഭ്യർത്ഥിച്ചെങ്കിലും പരകീശ ഹാളിൽ നിന്ന് പുറത്തിറങ്ങാൻ സാധിക്കുമായിരുന്നില്ല. പിന്നാലെയാണ് പാർവ്വതി കുഞ്ഞിനെ പാലൂട്ടിയത്. സ്വന്തം മകളെയാണ് ഓർമ്മ വന്നതെന്നാണ് അവരുടെ പ്രതികരണം.