
ന്യൂഡൽഹി: ഉത്സവ സീസണിൽ ദക്ഷിണേന്ത്യയിലെ പ്രധാന നഗരങ്ങളെയും തീർത്ഥാടന കേന്ദ്രങ്ങളെയും ബന്ധിപ്പിച്ച് പ്രത്യേക ട്രെയിനുകൾ സർവീസ് നടത്തുമെന്ന് റെയിൽവേ മന്ത്രാലയം അറിയിച്ചു(special train services). ബാംഗ്ലൂരിലെ സർ എം വിശ്വേശ്വരയ്യ ടെർമിനലിൽ നിന്നും തിരുവനന്തപുരം നോർത്തിലേക്ക് സർവീസ് പ്രഖ്യാപിച്ചിട്ടുണ്ട്.
പ്രഖ്യാപിച്ചിട്ടുള്ള തീവണ്ടി വിവരങ്ങൾ:
1. ട്രെയിൻ നമ്പർ 06523: ആഗസ്റ്റ് 11 മുതൽ സെപ്റ്റംബർ 15 വരെ എല്ലാ തിങ്കളാഴ്ചയും വൈകുന്നേരം 7.25 ന് എസ്എംവിടി ബെംഗളൂരുവിൽ നിന്ന് പുറപ്പെട്ട് അടുത്ത ദിവസം ഉച്ചയ്ക്ക് 1.15 ന് തിരുവനന്തപുരം നോർത്തിൽ എത്തും.
2. ട്രെയിൻ നമ്പർ 06524: ആഗസ്റ്റ് 12 മുതൽ സെപ്റ്റംബർ 16 വരെ എല്ലാ ചൊവ്വാഴ്ചയും വൈകുന്നേരം 3.15 ന് തിരുവനന്തപുരം നോർത്തിൽ നിന്ന് തിരിച്ച് പിറ്റേന്ന് രാവിലെ 8.30 ന് ബാംഗ്ലൂർ എസ്എംവിടിയിൽ എത്തും.
3. ട്രെയിൻ നമ്പർ 06547: ആഗസ്റ്റ് 13, ഓഗസ്റ്റ് 27, സെപ്റ്റംബർ 3 (ബുധൻ) തീയതികളിൽ വൈകുന്നേരം 7.25 ന് ബെംഗളൂരുവിൽ നിന്ന് പുറപ്പെടും.
4. ട്രെയിൻ നമ്പർ 06548 : ആഗസ്റ്റ് 8, ഓഗസ്റ്റ് 28, സെപ്റ്റംബർ 4 (വ്യാഴാഴ്ചകൾ) തീയതികളിൽ വൈകുന്നേരം 3.15 ന് തിരുവനന്തപുരം നോർത്തിൽ എത്തിച്ചേരും.