തിരുവനന്തപുരം : രാഹുൽ മാങ്കൂട്ടത്തിലിന്റെ രാജി കേരളത്തിന്റെ പൊതു വികാരമെന്ന് മന്ത്രി വി.എൻ. വാസവൻ. കോൺഗ്രസ് മുൻകൈയെടുത്ത് രാജി വാങ്ങണം. സിപിഎം നേതാക്കൾ സമാന കേസിൽ ഉൾപ്പെട്ടിട്ടില്ല.തെളിവുകൾ ഉണ്ടെങ്കിൽ സിപിഎം നേതാക്കൾക്കെതിരെയും നടപടിയെടുക്കാമെന്ന് മന്ത്രി.
ജനങ്ങളോടുള്ള പ്രതിബദ്ധത നിറവേറ്റണം. ഒരു കേസല്ല, നിരവധി തെളുവുകൾ ഉള്ള സംഭവങ്ങൾ പുറത്തുവരുന്നത്. ഇനി പിടിച്ചു നിൽക്കാൻ രാഹുലിന് കഴിയില്ല.സിപിഎം നേതാക്കൾ സമാന കേസിൽ ഉൾപ്പെട്ടിട്ടില്ല. ആരോപണങ്ങൾ ആർക്കെതിരെയും വരാം. പക്ഷേ തെളിയിക്കപ്പെട്ടിട്ടില്ലെന്നും വാസവൻ കൂട്ടിച്ചേർത്തു.
അതേ സമയം, രാഹുൽ മാങ്കൂട്ടത്തിലിന്റെ എം എൽ എ സ്ഥാനത്തിലും രാജി ആവശ്യം ശക്തമാകുമ്പോൾ കോൺഗ്രസിൽ പ്രശ്നം രൂക്ഷമാക്കുന്നുണ്ട്. അതിന് പുറമേ, എല്‍ഡിഎഫും ബിജെപിയും രാഹുലിന്റെ രാജിക്കായി സമ്മര്‍ദം ശക്തമാക്കിക്കൊണ്ടിരിക്കുകയാണ്.
സ്ത്രീകളോട് അപമര്യാദയായി പെരുമാറിയതിന്റെ, വിവാഹവാഗ്ദാനം നല്കി വഞ്ചിച്ചതിന്റെ, ഗര്‍ഭച്ഛിദ്രം നടത്തിയതിന്റെ, കൊല്ലുമെന്നുവരെ ഭീഷണിപ്പെടുത്തിയതിന്റെ ഒട്ടേറെ തെളിവുകള്‍ ഇതിനകംതന്നെ പുറത്തുവന്നുകഴിഞ്ഞു. ശബ്ദസന്ദേശങ്ങളായും തുറന്നെഴുത്തുകളായും സ്ക്രീന്‍ഷോട്ടുകളായും നേരിട്ടുള്ള വെളിപ്പെടുത്തലുകളായും നിറംകെട്ട കഥകളുടെ ഒരു നീണ്ടനിരതന്നെ പുറത്തുവന്നുകഴിഞ്ഞു.