തൃശൂർ : രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്ക് എതിരായ ലൈംഗിക പീഡന കേസിലെ അതിജീവിതയുടെ ചിത്രം പ്രചരിപ്പിച്ച കോൺഗ്രസ് പ്രവർത്തകൻ അറസ്റ്റിൽ. തൃശൂർ വെള്ളാംങ്കല്ലൂർ സ്വദേശിയായ സിജോ ജോസ് ആണ് അറസ്റ്റിലായത്.
സിജോ പൂവത്തും കടവിൽ എന്ന ഫേസ്ബുക്ക് പ്രൊഫൈലിലൂടെ അതിജീവിതയുടെ ഐഡന്റിറ്റി വെളിപ്പെടുത്തുകയായിരുന്നു. നേമം പൊലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് തൃശ്ശൂർ റൂറൽ പൊലീസ് ആണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
ചൊവ്വാഴ്ച ഉച്ചയ്ക്കാണ് ബംഗളൂരു സ്വദേശിയായ യുവതി രാഹുൽ മാങ്കൂട്ടത്തിലിനെതിരെ കെപിസിസിക്ക് പരാതി നൽകിയത്. കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്, രാഹുൽ ഗാന്ധി, പ്രിയങ്കാ ഗാന്ധി ഉൾപ്പടെയുള്ളവർക്കും യുവതി പരാതി നൽകിയിട്ടുണ്ട്. വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചുവെന്നാണ് പരാതി.