

തിരുവനന്തപുരം: പാലക്കാട് എം.എൽ.എ. രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ലൈംഗിക പീഡനക്കേസിൽ രൂക്ഷമായ പ്രതികരണവുമായി എസ്.എൻ.ഡി.പി. യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. രാഹുലിന്റെ 'പൊയ്മുഖം അഴിഞ്ഞ് വീണു' എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.(Rahul's mask has fallen apart, says Vellapally Natesan)
പശ്ചാത്താപം ഉണ്ടെങ്കിൽ രാഹുൽ രാഷ്ട്രീയ വനവാസത്തിന് പോകണമെന്നും വെള്ളാപ്പള്ളി നടേശൻ ആവശ്യപ്പെട്ടു. രാഹുൽ എം.എൽ.എ. സ്ഥാനം രാജിവെക്കണമോ എന്ന കാര്യത്തിൽ രാഹുലും കോൺഗ്രസ് പാർട്ടിയുമാണ് തീരുമാനമെടുക്കേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
രാഹുൽ നിലവിൽ ഒളിവിൽ പോയ സാഹചര്യത്തിൽ ലുക്കൗട്ട് സർക്കുലർ ഉൾപ്പെടെയുള്ള നടപടികൾ പൊലീസ് സ്വീകരിച്ചിട്ടുണ്ട്. എം.എൽ.എ. അറസ്റ്റ് ചെയ്യപ്പെടുന്നതുമായി ബന്ധപ്പെട്ട് നിയമപരമായി ചില പ്രത്യേക നടപടിക്രമങ്ങളുണ്ട്.