തിരുവനന്തപുരം : ആരോപണവിധേയനായ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎക്കെതിരെ രൂക്ഷ വിമർശനാവുമായി എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. ഇത്തിരി ഇല്ലാതെ, ഒത്തിരി നാറില്ലെന്നും രാഹുൽ സ്ത്രീതത്പരനാണെന്നാണ് വാർത്തകളിൽ നിന്ന് മനസിലാക്കുന്നതെന്ന് വെള്ളാപ്പള്ളി നടേശൻ പറഞ്ഞു.
മാങ്കൂട്ടത്തിലിന്റെ ചെയ്തികൾ ഓരോന്നായി പുറത്തുവരികയാണ്. ഇത് കോൺഗ്രസിന് ചേർന്ന പ്രവർത്തിയല്ല. രാഹുലിന്റേത് പൊയ്മുഖമാണ്. രാഷ്ട്രീയത്തിലായാലും പൊതുപ്രവർത്തനത്തിലും സ്വഭാവശുദ്ധിവേണം.
സ്വഭാവ ശുദ്ധി ഇല്ലാത്തവനെ ജനം അങ്ങേയറ്റം വെറുക്കും എന്നത് മാങ്കൂട്ടത്തിലിന്‍റെ അവസ്ഥയിൽ നിന്ന് വ്യക്തമായി. കൊമ്പനാനയെ പോലെ നിന്ന ആളിപ്പോൾ രണ്ട് കൊമ്പും കാലും ഒടിഞ്ഞ് നിലത്ത് കിടക്കുകയാണെന്നും വെള്ളാപ്പള്ളി നടേശൻ കൂട്ടിച്ചേർത്തു.
അതേസമയം,രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ സ്ഥാനം രാജിവെക്കണം എന്ന നിലപാടിൽ വിട്ടുവീഴ്ചയില്ലന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ അറിയിച്ചു. ഇത്തരം പരാതികൾ നേരിടുന്ന ആളെ വെച്ച് മുന്നോട്ടുപോകാൻ ആകില്ല. നിലപാട് ഹൈക്കമാന്റിനെ അറിയിച്ചു. ഇനിയും പരാതികൾ വന്നേക്കുമെന്നും സതീശൻ ഹൈക്കമാൻഡിനെ അറിയിച്ചു.