കാസർഗോഡ്: രാഹുൽ മാങ്കൂട്ടത്തിലിനെ കോൺഗ്രസിൽ നിന്ന് പുറത്താക്കിയതിനു പിന്നാലെ പ്രതികരണവുമായി രാജ്മോഹൻ ഉണ്ണിത്താൻ എംപി. പാർട്ടിയുടെ നടപടി അഭിനന്ദനാർഹമാണ്. പാർട്ടിയുടെ മുഖം വികൃതമാക്കിയ പ്രവൃത്തിയാണ് രാഹുൽ മാങ്കൂട്ടത്തിൽ നടത്തിയത്.
രാഹുൽ പാർട്ടിയോട് യുദ്ധപ്രഖ്യാപനം നടത്തിയിരുന്നു. അതിനാണ് ഇപ്പോൾ അന്ത്യം കണ്ടിരിക്കുന്നത്. രാഹുലിനെതിരെ പറഞ്ഞവർക്കെതിരെ സൈബർ ആക്രമണമുണ്ടായി. വനിതാ നേതാക്കൾക്കെതിരെയും കടുത്ത സൈബർ ആക്രമണമുണ്ടായി. എന്തൊക്കെ ആക്രമണം വന്നാലും നിലപാട് മാറ്റില്ല.രാഹുലിന്റെ പണം വാങ്ങിയ വെട്ടുകിളികൾ പാർട്ടിയെ ഹൈജാക്ക് ചെയ്യാൻ ശ്രമിച്ചു. ഈ വെട്ടുകിളികളെ ഉന്മൂലനം ചെയ്യണമെന്നും രാജ്മോഹൻ ഉണ്ണിത്താൻ കൂട്ടിച്ചേർത്തു.
അതേസമയം, സതീശൻ – ഷാഫി -രാഹുൽ എന്നിവരാണ് സിൻഡിക്കേറ്റ്. രാഹുലിനെ ഉച്ചിയിൽ കൈ വച്ച് അനുഗ്രഹിച്ച സതീശനും വീഴും. വീണവനെ ഇപ്പോഴും കാത്തു സംരക്ഷിക്കുന്ന ഷാഫി പറമ്പിലും വീഴും. മൂവരും തമ്മിൽ ഹവാല ഇടപാടുണ്ടെന്നും പി സരിൻ ആരോപിച്ചു.