അശ്ലീല സന്ദേശമയച്ചു, റേപ്പ് ചെയ്യണമെന്ന് പറഞ്ഞു ; രാഹുൽ മാങ്കൂട്ടത്തിലിനെതിരെ വീണ്ടും പരാതി |Rahul mankoottathil

സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ വഴി രാഹുൽ തന്നോട്‌ മോശമായി സംസാരിച്ചത്.
Rahul mamkoottathil
Published on

എറണാകുളം: രാഹുൽ മാങ്കൂട്ടത്തിലിനെതിരെ പരാതിയുമായി എറണാകുളം സ്വദേശിയായ ട്രാൻസ് യുവതി. തന്നെ റേപ്പ് ചെയ്യണമെന്നടക്കം ആവശ്യവുമായി രാഹുൽ തന്നെ സമീപിച്ചിരുന്നുവെന്ന്‌ ട്രാൻസ് യുവതി അവന്തികയുടെ വെളിപ്പെടുത്തൽ.

ടെലഗ്രാം ഉൾപ്പെടെയുള്ള സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ വഴി രാഹുൽ തന്നോട്‌ മോശം രീതിയിൽ സംസാരിച്ചിരുന്നു. രണ്ടര വർഷത്തിൽ കൂടുതൽ രാഹുൽ മാങ്കൂട്ടത്തിലുമായി തനിക്ക് പരിചയമുണ്ട്. അന്ന്‌ വളരെ വർഗർ ആയ രീതിയിലാണ്‌ അയാൾ എന്നോട്‌ സംസാരിച്ചത്‌.

ടെലഗ്രാം ഉൾപ്പെടെയുള്ള സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ വഴി മേസേജ്‌ അയക്കുകയും ബാംഗ്ലൂരിലേക്കും ഹൈദരാബാദിലേക്കും വരാൻ ആവശ്യപ്പെടുകയും ചെയ്തു. നിന്നെ എനിക്ക്‌ റേപ്‌ ചെ്യ്യണം എന്നായിരുന്നു പറഞ്ഞതെന്നാണ് അവന്തികയുടെ വെളുപ്പെടുത്തൽ.മൂന്നുവർഷമായി രാഹുലുമായി പരിചയമുണ്ടെന്നും റിനി ജോർജ് തുറന്ന് പറഞ്ഞപ്പോഴാണ് തനിക്കും തുറന്ന് പറയാനുള്ള ധൈര്യം ലഭിച്ചതെന്നും അവന്തിക വ്യക്തമാക്കി.

അതേ സമയം, എംഎല്‍എ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ കേസ് എടുക്കണമെന്നാവശ്യപ്പെട്ട് പൊലീസില്‍ പരാതി. എറണാകുളം സ്വദേശിയും സിപിഎം അനുഭാവിയുമായ അഭിഭാഷകൻ ഷിന്റോ സെബാസ്റ്റ്യൻ ആണ് എറണാകുളം സെൻട്രൽ പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയത്.

നിർബന്ധിത ഗർഭഛിദ്രത്തിന് രാഹുൽ മാങ്കൂട്ടത്തിലിനെതിരെ കേസെടുക്കണമെന്നാണ് പരാതിയിലെ ആവശ്യം. ഗർഭസ്ഥ ശിശുവിൻ്റെ ജീവിക്കാനുള്ള അവകാശം ലംഘിക്കുന്ന നടപടി രാഹുലിൽ നിന്ന് ഉണ്ടായെന്നാണ് പരാതിയിലെ ആക്ഷേപം.

Related Stories

No stories found.
Times Kerala
timeskerala.com