വിവാദങ്ങൾക്ക് ശേഷം രാഹുൽ മാങ്കൂട്ടത്തിൽ യൂത്ത് ലീഗ് വേദിയിൽ | Rahul Mankoottathil

ആശാ വര്‍ക്കര്‍മാര്‍ രാപ്പകല്‍ മത്സരം അവസാനിപ്പിച്ചുകൊണ്ട് പൊതുപരിപാടിയിലും രാഹുൽ പങ്കെടുത്തിരുന്നു.
rahul mankuttathil
Published on

പാലക്കാട് : ലൈംഗിക ആരോപണ വിവാദങ്ങള്‍ക്കുശേഷം രാഷ്ട്രീയ പൊതുയോഗത്തിൽ ആദ്യമായി പങ്കെടുത്ത് രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ. പാലക്കാട് കല്ലടിക്കോട് നടന്ന യൂത്ത് ലീഗിന്റെ പൊതുസമ്മേളനത്തിലാണ് രാഹുല്‍ മാങ്കൂട്ടത്തില്‍ പങ്കെടുത്തത്.

വിവാദങ്ങള്‍ക്കുശേഷവും യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷ സ്ഥാനം രാജിവെച്ചശേഷവും കോൺഗ്രസ് പരിപാടികളിൽ ഇതുവരെ രാഹുൽ പങ്കെടുത്തിട്ടില്ല.കഴിഞ്ഞ ദിവസം ആശാ വര്‍ക്കര്‍മാര്‍ രാപ്പകല്‍ മത്സരം അവസാനിപ്പിച്ചുകൊണ്ട് പൊതുപരിപാടി സംഘടിപ്പിച്ചിരുന്നു. ഇതില്‍ രാഹുല്‍ പങ്കെടുത്തിരുന്നു. പിന്നാലെയാണ് യൂത്ത് ലീഗിന്റെ പരിപാടിയിലും രാഹുല്‍ പങ്കെടുക്കുന്നത്.

രാഹുൽ മാങ്കൂട്ടത്തിലിനൊപ്പം പാലക്കാട് ബിജെപി നഗരസഭ അധ്യക്ഷ പ്രമീള ശശിധരൻ വേദി പങ്കെടുത്തത് വലിയ വിവാദമായതിന് പിന്നാലെയാണ് മന്ത്രി മന്ത്രി കൃഷ്ണൻകുട്ടിക്കൊപ്പം വേദി പങ്കിട്ട സംഭവമുണ്ടായത്.

Related Stories

No stories found.
Times Kerala
timeskerala.com