തിരുവനന്തപുരം : രാജിക്ക് പിന്നാലെ പൊതു പരിപാടികള്‍ ഒഴിവാക്കി അടൂരിലെ വീട്ടില്‍ തുടരുകയാണ് രാഹുല്‍ മാങ്കൂട്ടത്തില്‍. എംഎല്‍എയുടെ വീടിനുമുമ്പില്‍ മാധ്യമങ്ങള്‍ പ്രതികരണത്തിനായി എന്നും എത്തുന്നുണ്ട്. എന്നാല്‍ മാധ്യമങ്ങള്‍ക്ക് മുമ്പിലോ നവമാധ്യമങ്ങളിലൂടെയോ പ്രതികരിക്കാന്‍ യുവ എംഎല്‍എ തയ്യാറായിട്ടില്ല. മുൻകൂട്ടി നിശ്ചയിച്ച പരിപാടികൾ എല്ലാം ഒഴിവാക്കി. പ്രതിഷേധം ഭയന്ന് മണ്ഡലമായ പാലക്കാട്ടേക്ക് പോകുന്നതും എംഎൽഎ തീരുമാനിച്ചിട്ടില്ല.
എംഎല്‍എക്കെതിരെ ഒന്നിനെ പുറകെ ഒന്നായി പെൺകുട്ടികളുടെ ആരോപണങ്ങൾ പുറത്തുവരുന്നത്.രാജി പ്രഖ്യാപനത്തിന് പിന്നാലെയും പുതിയ ആരോപണങ്ങളും പരാതികളും ഉയര്‍ന്ന വന്ന സാഹചര്യത്തില്‍ കടുത്ത പ്രതിരോധത്തിലാണ് രാഹുലും അനുയായികളും.പുറത്ത് വന്ന ശബ്ദരേഖയിലും രാഹുല്‍ മങ്കൂട്ടത്തിന് വ്യക്തത വരുത്തേണ്ടി വരും.ഈ സാഹചര്യം ഒഴിവാക്കാനാണ് മാധ്യമങ്ങളുടെ മുമ്പിലുള്ള രാഹുല്‍ മാറിനില്‍ക്കുന്നതെന്ന് ആക്ഷേപവും ശക്തമാണ്.
അതേ സമയം, ഷാഫി പറമ്പിൽ എംപിയാകട്ടെ വിവാദങ്ങൾക്ക് ഇതുവരെ പ്രതികരിച്ചിട്ടില്ല. കഴിഞ്ഞ ദിവസം ഡൽഹിയിലെ ഫ്ലാറ്റിന് മുന്നിൽ കാത്തുനിന്ന മാധ്യമങ്ങളെ കാണാതെ ബിഹാറിലേക്ക് പോകുകയായിരുന്നു ഷാഫി. രാഹുലിനെ വിവാദ വിഷയങ്ങളിലെല്ലാം ഷാഫി സംരക്ഷിക്കുന്നു എന്ന ആരോപണം കോൺഗ്രസിനുള്ളിൽ തന്നെ ശക്തമാണ്.