പാലക്കാട് : രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയുടെ വിക്കിപീഡിയ പേജ് എഡിറ്റ് ചെയ്ത് അജ്ഞാതർ. രാഹുൽ മാങ്കൂട്ടത്തിലിനെക്കുറിച്ചുള്ള മലയാളം പ്രൊഫൈൽ പേജിലാണ് എഡിറ്റ് ചെയ്‌ത നിലയിൽ ഉള്ളത്. പിന്നീട് ഇത് തിരുത്തി പഴയപടിയാക്കിയിട്ടുണ്ട്.
പദവിയുടെ താഴെ മുൻഗാമി എന്ന സ്ഥലത്ത് ഷാഫി പറമ്പിലിന്റെ പേരാണ് വെച്ചിരിക്കുന്നത്. 'രാഹുൽ മാങ്കൂട്ടത്തിൽ, ഗർഭം കലക്കി, നിയമസഭാംഗം, മുൻഗാമി; ഷാഫി പറമ്പിൽ, വലിയ കോഴി' എന്നിങ്ങനെയാണ് പേജ് എഡിറ്റ് ചെയ്തിരിക്കുന്നത്.
ആർക്കും എഡിറ്റ് ചെയ്യാൻ സാധിക്കുന്ന സ്വതന്ത്ര പ്ലാറ്റ്ഫോം ആണ് വിക്കിപീഡിയ. രജിസ്റ്റർ ചെയ്തവർക്കും അല്ലാത്തവർക്കും ഉള്ളടക്കം എഡിറ്റ് ചെയ്യാൻ സാധിക്കും.