Rahul Mamkootathil's threatening message to the complainant is out

'നീ ചെയ്യുന്നത് ഞാൻ താങ്ങും, പക്ഷേ നീ താങ്ങില്ല': രാഹുൽ മാങ്കൂട്ടത്തിലിൻ്റെ ഭീഷണി സന്ദേശം പുറത്ത് | Rahul Mamkootathil

വീട് കയറുമെന്ന് ഭീഷണി
Published on

തിരുവനന്തപുരം: മൂന്നാം ബലാത്സംഗക്കേസിലെ പരാതിക്കാരിയെ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ ഭീഷണിപ്പെടുത്തുന്ന നിർണ്ണായക സന്ദേശങ്ങൾ പുറത്തുവന്നു. തനിക്കെതിരെ നിൽക്കുന്നവർക്കും കുടുംബത്തിനും അതേ നാണയത്തിൽ തിരിച്ചുകൊടുക്കുമെന്നും, കേസ് കോടതിയിൽ വരുമ്പോൾ നിനക്ക് അതിന്റെ അവസ്ഥ അറിയാമല്ലോ എന്നും രാഹുൽ സന്ദേശത്തിൽ വെല്ലുവിളിക്കുന്നു.(Rahul Mamkootathil's threatening message to the complainant is out)

"പേടിപ്പിക്കാൻ നീയെന്നല്ല ലോകത്ത് ഒരു മനുഷ്യനും നോക്കേണ്ട. ഇനി ഞാൻ ഒന്നും സറണ്ടർ ചെയ്യില്ല. നീ എന്ത് ചെയ്താലും അതിന്റെ ബാക്കി ഞാൻ ചെയ്യും. നീ ചെയ്യുന്നത് ഞാൻ താങ്ങും, പക്ഷേ നീ താങ്ങില്ല," എന്നും ഇയാൾ പറയുന്നു. "നാട്ടിൽ വന്നാൽ കുറേ ആളുകളുമായി ഞാൻ നിന്റെ വീട്ടിൽ വരും. അല്ലാതെ ഇങ്ങോട്ടുള്ള ഭീഷണി വേണ്ട," രാഹുൽ പറയുന്നു.

"ആകെ ഇപ്പോൾ ഇല്ലാത്തതും നീ എക്സ്ട്രാ ചെയ്യുമെന്ന് പറയുന്നതും കേസ് കൊടുക്കലാണ്. നീ പ്രസ് മീറ്റ് നടത്തൂ" എന്നും രാഹുൽ സന്ദേശത്തിലൂടെ ആവർത്തിക്കുന്നു. താൻ കുറ്റസമ്മതം നടത്താൻ തീരുമാനിച്ചുവെന്നും താൻ മാത്രം മോശമാകുന്ന പരിപാടി നടക്കില്ലെന്നും രാഹുൽ ഭീഷണിപ്പെടുത്തുന്നുണ്ട്.

അറസ്റ്റിലായ രാഹുൽ മാങ്കൂട്ടത്തിലിനെ ഏഴു ദിവസത്തെ കസ്റ്റഡിയിൽ വിട്ടുകിട്ടുന്നതിനായി പ്രത്യേക അന്വേഷണ സംഘം (SIT) ഇന്ന് തിരുവല്ല ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിൽ അപേക്ഷ നൽകും. ഹോട്ടലിൽ എത്തിച്ച് തെളിവെടുപ്പ് നടത്തും. യുവതിയുടെദൃശ്യങ്ങൾ പകർത്തിയെന്ന് ആരോപിക്കപ്പെടുന്ന മൊബൈൽ ഫോൺ കണ്ടെത്തുന്നത് അന്വേഷണത്തിൽ നിർണ്ണായകമാണ്.

Times Kerala
timeskerala.com