തിരുവനന്തപുരം : ആരോപണങ്ങളുടെ ചുഴലിയിൽ വട്ടംചുറ്റുന്ന രാഹുൽ മാങ്കൂട്ടത്തിൽ ഉടനെ എം എൽ എ സ്ഥാനം രാജിവച്ചേക്കില്ല എന്ന് സൂചന. അദ്ദേഹത്തിൻ്റെ വാദങ്ങളും കേൾക്കണമെന്നാണ് കോൺഗ്രസ് നേതാക്കൾ പറയുന്നത്. (Rahul Mamkootathil's resignation)
രാഹുൽ പറയാനുള്ളത് പറയട്ടെ എന്ന് അവർ കൂട്ടിച്ചേർത്തു. അവന്തികയ്ക്ക് മറുപടി നൽകിയത് പോലെ മറ്റുള്ള വിവാദങ്ങളിലും വിശദീകരണം ഉണ്ടാകട്ടെയെന്നാണ് നേതാക്കളുടെ വിലയിരുത്തൽ. അതേസമയം, അന്തിമ ചർച്ചയും തീരുമാനവും ഇന്നുണ്ടായേക്കാം.