Rahul Mamkootathil : രാഹുൽ മാങ്കൂട്ടത്തിൽ MLA സ്ഥാനം രാജി വച്ചാൽ പാലക്കാട് വീണ്ടും ഉപ തെരഞ്ഞെടുപ്പ് നടക്കുമോ ?: നിബന്ധന ഇങ്ങനെ..

ഒരു ജനപ്രതിനിധി രാജിവച്ച് 6 മാസത്തിനകം തെരഞ്ഞെടുപ്പ് വേണെമെന്നുള്ളതാണ് വ്യവസ്ഥ. എന്നാൽ, നിയമസഭക്ക് ഒരു വര്‍ഷമോ അതിലധികമോ കാലവധിയുണ്ടാകണമെന്ന മറ്റൊരു നിബന്ധനയും ജനപ്രാതിനിധ്യ നിയമത്തിലെ 151 എ വകുപ്പിലുണ്ട്.
Rahul Mamkootathil's resignation
Published on

തിരുവനന്തപുരം : വിവാദങ്ങളുടെയും ആരോപണങ്ങളുടെയും ചുഴിയിൽപ്പെട്ട് കറങ്ങുകയാണ് രാഹുൽ മാങ്കൂട്ടത്തിൽ എം എൽ എ. അദ്ദേഹത്തിൻ്റെ രാജിക്കായി പാർട്ടിക്കുള്ളിലെ ഉന്നത നേതാക്കളടക്കമുള്ളവരിൽ നിന്ന് തന്നെ മുറവിളി ഉയരുകയാണ്. പരസ്യമായും അല്ലാതെയും പലരും ഈ ആവശ്യം ഉന്നയിച്ചു കഴിഞ്ഞു. (Rahul Mamkootathil's resignation)

രാഹുൽ എം എൽ എ സ്ഥാനം രാജി വച്ചാൽ പാലക്കാട് വീണ്ടും ഉപതെരഞ്ഞെടുപ്പ് നടക്കാനുള്ള സാധ്യതയെക്കുറിച്ച് കോൺഗ്രസ് നിയമോപദേശം തേടി. അതേസമയം, ജനപ്രാതിനിധ്യ നിയമത്തിലെ വ്യവസ്ഥ അനുസരിച്ച് ഇതിന് സാധ്യത വളരെ കുറവാണ്.

ഒരു ജനപ്രതിനിധി രാജിവച്ച് 6 മാസത്തിനകം തെരഞ്ഞെടുപ്പ് വേണെമെന്നുള്ളതാണ് വ്യവസ്ഥ. എന്നാൽ, നിയമസഭക്ക് ഒരു വര്‍ഷമോ അതിലധികമോ കാലവധിയുണ്ടാകണമെന്ന മറ്റൊരു നിബന്ധനയും ജനപ്രാതിനിധ്യ നിയമത്തിലെ 151 എ വകുപ്പിലുണ്ട്. രാഹുൽ ഇന്ന് രാജി വച്ചാലും നിയമസഭയുടെ കാലാവധി അവസാനിക്കാൻ 9 മാസം മാത്രം ബാക്കിയുള്ള അവസരത്തിൽ നിയമപരമായി ഉപതിരഞ്ഞെടുപ്പിന് സാധ്യതയില്ല.

Related Stories

No stories found.
Times Kerala
timeskerala.com