Rahul Mamkootathil : രാഹുൽ മാങ്കൂട്ടത്തിൽ MLA സ്ഥാനം രാജി വയ്ക്കണമെന്ന് KPCC : നിയമോപദേശം തേടി കോൺഗ്രസ്, ഒറ്റപ്പെട്ട് രാഹുൽ, രാജിയിലേക്കോ അതോ പാർട്ടിയിൽ നിന്ന് പുറത്തേക്കോ?

പ്രതിപക്ഷ നേതാവും വനിതാ നേതാക്കളും നിരവധി പേരും ഇന്ന് രാഹുലിനെതിരെ രംഗത്തെത്തിയിരുന്നു.
Rahul Mamkootathil : രാഹുൽ മാങ്കൂട്ടത്തിൽ MLA സ്ഥാനം രാജി വയ്ക്കണമെന്ന് KPCC : നിയമോപദേശം തേടി കോൺഗ്രസ്, ഒറ്റപ്പെട്ട് രാഹുൽ, രാജിയിലേക്കോ അതോ പാർട്ടിയിൽ നിന്ന് പുറത്തേക്കോ?
Published on

തിരുവനന്തപുരം : രാഹുൽ മാങ്കൂട്ടത്തിൽ കോൺഗ്രസിൽ ആകെ ഒറ്റപ്പെട്ട അവസ്ഥയിലാണ്. അദ്ദേഹത്തെ കെ പി സി സി നേതൃത്വവും കൈവിട്ടിരിക്കുകയാണ്. എം എൽ എ സ്ഥാനം രാജിവയ്ക്കണമെന്ന് നേതൃത്വംആവശ്യപ്പെട്ടു. ഈ നിലപാട് എ ഐ സി സിയെയും അറിയിച്ചിട്ടുണ്ട്. (Rahul Mamkootathil's resignation)

നിയമസഭാംഗത്വവും ഒഴിയണമെന്ന് നിർദേശിക്കും. പല തരത്തിലുള്ള നിർണായക ചർച്ചകളാണ് കോൺഗ്രസിൽ നടക്കുന്നത്. രാജി ഉണ്ടായാൽ ഉപ തെരഞ്ഞെടുപ്പ് വേണ്ടിവരുമോയെന്ന കാര്യത്തിൽ കോൺഗ്രസ് നേതൃത്വം നിയമോപദേശം തേടും.

കോൺഗ്രസിനുള്ളിൽ തന്നെ രാഹുലിൻ്റെ എം എൽ എ പദവി സംബന്ധിച്ച് ഭിന്നത നിലനിൽക്കുന്നുണ്ട്. രാജി വയ്ക്കാത്ത പക്ഷം പാർട്ടിയിൽ നിന്ന് പുറത്താക്കുമോയെന്നാണ് ഏവരും ഉറ്റുനോക്കുന്നത്. പ്രതിപക്ഷ നേതാവും വനിതാ നേതാക്കളും നിരവധി പേരും ഇന്ന് രാഹുലിനെതിരെ രംഗത്തെത്തിയിരുന്നു.

Related Stories

No stories found.
Times Kerala
timeskerala.com