Kerala
Rahul Mamkootathil : രാഹുൽ മാങ്കൂട്ടത്തിൽ നാളെ പാലക്കാട് എത്തും : മണ്ഡലത്തിൽ സജീവമാകാൻ നീക്കം, സംരക്ഷണം ഒരുക്കുമെന്ന് നേതാക്കൾ
രാഹുൽ രണ്ടു ദിവസം മണ്ഡലത്തിൽ തങ്ങുമെന്നാണ് വിവരം. സ്വകാര്യ പരിപാടികളിലും പങ്കെടുക്കും.
തിരുവനന്തപുരം : രാഹുൽ മാങ്കൂട്ടത്തിൽ എം എൽ എ നാളെ പാലക്കാട് എത്തും. അദ്ദേഹം മണ്ഡലത്തിൽ സജീവമാകുന്ന കാര്യത്തിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. നാളെ അതിരാവിലെ തന്നെ പാലക്കാട് എത്താനാണ് നീക്കമിട്ടിരിക്കുന്നത്. (Rahul Mamkootathil to visit Palakkad tomorrow)
രാഹുൽ എത്തിയാൽ സംരക്ഷണം ഒരുക്കുമെന്നാണ് കോൺഗ്രസിലെ ഒരു വിഭാഗം നേതാക്കൾ പറയുന്നത്. കഴിഞ്ഞ ദിവസം ബ്ലോക്ക് കമ്മിറ്റി പ്രസിഡൻ്റ് സി.വി സതീഷ്, ട്രഷറർ ഹരിദാസ് മച്ചിങ്ങൽ മണ്ഡലം പ്രസിഡൻ്റുമാർ എന്നിവരടക്കമുള്ള 6 പേർ അടൂരിലെ വീട്ടിലെത്തി രാഹുലിനെ കണ്ടിരുന്നു.
രാഹുൽ രണ്ടു ദിവസം മണ്ഡലത്തിൽ തങ്ങുമെന്നാണ് വിവരം. സ്വകാര്യ പരിപാടികളിലും പങ്കെടുക്കും.