ബലാത്സംഗ കേസ്: രാഹുൽ മാങ്കൂട്ടത്തിൽ ഇന്ന് പത്തനംതിട്ട ജില്ലാ സെഷൻസ് കോടതിയിൽ ജാമ്യാപേക്ഷ നൽകും | Rahul Mamkootathil

തിരുവല്ല മജിസ്‌ട്രേറ്റ് കോടതി ജാമ്യാപേക്ഷ തള്ളിയിരുന്നു
ബലാത്സംഗ കേസ്: രാഹുൽ മാങ്കൂട്ടത്തിൽ ഇന്ന് പത്തനംതിട്ട ജില്ലാ സെഷൻസ് കോടതിയിൽ ജാമ്യാപേക്ഷ നൽകും | Rahul Mamkootathil
Updated on

പത്തനംതിട്ട: മൂന്നാം ബലാത്സംഗ കേസിൽ അറസ്റ്റിലായി ജയിലിൽ കഴിയുന്ന പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിൽ ഇന്ന് പത്തനംതിട്ട ജില്ലാ സെഷൻസ് കോടതിയിൽ ജാമ്യാപേക്ഷ സമർപ്പിക്കും. നേരത്തെ തിരുവല്ല മജിസ്‌ട്രേറ്റ് കോടതി ജാമ്യാപേക്ഷ തള്ളിയ സാഹചര്യത്തിലാണ് പ്രതിഭാഗം സെഷൻസ് കോടതിയെ സമീപിക്കുന്നത്.(Rahul Mamkootathil to file bail application in Pathanamthitta District Sessions Court today)

കഴിഞ്ഞ ദിവസം ജാമ്യം നിഷേധിച്ചുകൊണ്ട് തിരുവല്ല മജിസ്‌ട്രേറ്റ് കോടതി നടത്തിയ പരാമർശങ്ങൾ രാഹുലിന് തിരിച്ചടിയായിരുന്നു. പ്രഥമദൃഷ്ട്യാ ബലാത്സംഗ കുറ്റം നിലനിൽക്കുമെന്ന് കോടതി നിരീക്ഷിച്ചു.

രാഹുലിന്റേത് ചട്ടവിരുദ്ധമായ അറസ്റ്റാണെന്ന പ്രതിഭാഗത്തിന്റെ വാദം കോടതി അംഗീകരിച്ചില്ല. കേസിലെ ഇരകൾക്കെതിരെ സോഷ്യൽ മീഡിയയിൽ നടക്കുന്ന സൈബർ ആക്രമണങ്ങൾ കോടതി ഗൗരവത്തോടെ കാണുകയും ഇത് ജാമ്യം നിഷേധിക്കാനുള്ള ഒരു കാരണമായി ചൂണ്ടിക്കാട്ടുകയും ചെയ്തു. ബലാത്സംഗ കേസിൽ രാഹുൽ മാങ്കൂട്ടത്തിൽ അറസ്റ്റിലായിട്ട് ഒരാഴ്ച പിന്നിടുകയാണ്.

Related Stories

No stories found.
Times Kerala
timeskerala.com