പാലക്കാട് : ആരോപണവിധേയനായ രാഹുൽ മാങ്കൂട്ടത്തിൽ എം എൽ എയെ പാലക്കാട് മണ്ഡലത്തിലെ പൊതുപരിപാടികളിൽ സജീവമായി പങ്കെടുപ്പിക്കാൻ നീക്കം. ഇത് ഷാഫി -രാഹുൽ വിഭാഗത്തിൻ്റെ നീക്കമാണ്. ഗ്രൂപ്പിന് സ്വാധീനമുള്ള മറ്റിടങ്ങളിലും രാഹുലിനെ എത്തിക്കും.(Rahul Mamkootathil to be active on Palakkad)
ക്ലബ്ബുകളുടെയും റസിഡൻസ് അസോസിയേഷനുകളുടെയും പരിപാടികളിലും പരിപാടികളിലും, കോൺഗ്രസ് വിജയിച്ച നഗരസഭാ വാർഡുകളിലെ പരിപാടികളിലും അദ്ദേഹത്തെ പങ്കെടുപ്പിക്കാനാണ് നീക്കം. ഇത് നേരത്തെ ഗ്രൂപ്പ് യോഗത്തിൽ ടുത്ത തീരുമാനത്തെ അടിസ്ഥാനമാക്കിയാണ്.
ആദ്യഘട്ടത്തിൽ പ്രചാരണമില്ലാതെയാണ് ഇതുണ്ടാവുക. മാധ്യമങ്ങൾക്ക് പോലും വിവരം നൽകേണ്ടെന്നാണ് തീരുമാനിച്ചിരിക്കുന്നത്. പരിപാടികൾ തുടങ്ങുന്നതിന് തൊട്ടുമുമ്പ് രാഹുലിനെ എത്തിക്കും.