Rahul Mamkootathil : പാലക്കാട് മണ്ഡലത്തിൽ സജീവമാകാൻ രാഹുൽ മാങ്കൂട്ടത്തിൽ : ഇന്ന് റോഡ് ഉദ്‌ഘാടനം നടത്തും, ഫ്ലക്സ് ബോര്‍ഡ് വച്ച് എല്ലാവരെയും അറിയിച്ചുള്ള പരിപാടി

അതേസമയം, ബിജെപിയും ഡിവൈഎഫ്ഐയും പ്രതിഷേധവുമായി എത്തുമെന്നാണ് വിവരം.
Rahul Mamkootathil : പാലക്കാട് മണ്ഡലത്തിൽ സജീവമാകാൻ രാഹുൽ മാങ്കൂട്ടത്തിൽ : ഇന്ന് റോഡ് ഉദ്‌ഘാടനം നടത്തും, ഫ്ലക്സ് ബോര്‍ഡ് വച്ച് എല്ലാവരെയും അറിയിച്ചുള്ള പരിപാടി
Published on

പാലക്കാട് : രാഹുൽ മാങ്കൂട്ടത്തിൽ എം എൽ എ തൻ്റെ മണ്ഡലമായ പാലക്കാട് വീണ്ടും സജീവമാകുന്നു. അദ്ദേഹം ഇന്ന് പിരായിരിയിലെ റോഡ് ഉദ്ഘാടനത്തിനായി മണ്ഡലത്തിൽ എത്തും.(Rahul Mamkootathil to be active in Palakkad )

ഫ്ലക്സ് ബോര്‍ഡ് സ്ഥാപിച്ച് എല്ലാവരെയും അറിയിച്ചു കൊണ്ടുള്ള പരിപാടിയാണിത്. ഇത് സ്ഥാപിച്ചത് പിരായിരി ആറാം വാര്‍ഡ് മുസ്ലീം ലീഗ് കമ്മിറ്റിയാണ്. ഇതുവരെയും ആരെയും അറിയിക്കാതെയുള്ള പരിപാടികളിലാണ് രാഹുൽ പങ്കെടുത്തിരുന്നത്.

ഇത്തവണ അതിന് മാറ്റം ഉണ്ടായിരിക്കുകയാണ്. ആരോപണവിധേയനായ രാഹുലിൻ്റെ പേരിൽ ഒന്നരമാസത്തിന് ശേഷമാണ് ഇത്തരത്തിലൊരു ഫ്ലക്സ് വയ്ക്കുന്നത്. അതേസമയം, ബിജെപിയും ഡിവൈഎഫ്ഐയും പ്രതിഷേധവുമായി എത്തുമെന്നാണ് വിവരം.

Related Stories

No stories found.
Times Kerala
timeskerala.com