തിരുവനന്തപുരം: ബലാത്സംഗ കേസിൽ തിരുവനന്തപുരം ജില്ലാ സെഷൻസ് കോടതി മുൻകൂർ ജാമ്യം നിഷേധിച്ചതിനെ തുടർന്ന് പാലക്കാട് എം.എൽ.എ. രാഹുൽ മാങ്കൂട്ടത്തിൽ ഹൈക്കോടതിയെ സമീപിക്കാൻ നീക്കം തുടങ്ങി. രാഹുലുമായി ബന്ധപ്പെട്ടവർ ഹൈക്കോടതിയിലെ മുതിർന്ന അഭിഭാഷകരുമായി കൂടിയാലോചനകൾ പൂർത്തിയാക്കി.(Rahul Mamkootathil to approach High Court, Senior lawyer will appear)
ജില്ലാ സെഷൻസ് കോടതിയുടെ ഉത്തരവിന്റെ പകർപ്പ് കിട്ടിയാൽ ഉടൻ തന്നെ ഓൺലൈനായി മുൻകൂർ ജാമ്യാപേക്ഷ നൽകാനാണ് രാഹുലിന്റെ ആലോചന. ഹൈക്കോടതിയിലെ മുതിർന്ന അഭിഭാഷകനായ എസ്. രാജീവാകും രാഹുൽ മാങ്കൂട്ടത്തിലിനായി ഹാജരാവുക. നാളെ ഉച്ചയോടെ ഹർജി ബെഞ്ചിൽ കൊണ്ടുവരാൻ കഴിയുമോ എന്നും പരിശോധിക്കുന്നുണ്ട്.
അന്വേഷണ സംഘത്തിന് മുന്നിൽ കീഴടങ്ങാനുള്ള നീക്കം നിലവിൽ രാഹുലിനില്ല എന്നാണ് വിവരം. ജാമ്യം ലഭിക്കാനുള്ള വിദൂര സാധ്യത കണക്കിലെടുത്തുകൊണ്ടാണ് ഈ നിയമ നീക്കങ്ങൾ. ഇതിനിടെ, രാഹുലിനെ അറസ്റ്റ് ചെയ്യാനുള്ള നീക്കങ്ങൾ പോലീസ് ഊർജ്ജിതമാക്കിയിട്ടുണ്ട്. കോൺഗ്രസ് പ്രാഥമികാംഗത്വത്തിൽ നിന്ന് രാഹുലിനെ പുറത്താക്കിയതിന് പിന്നാലെ അറസ്റ്റ് ഉടൻ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.