
തിരുവനന്തപുരം : ആരോപണവിധേയനായ രാഹുൽ മാങ്കൂട്ടത്തിലിൻ്റെ രാജി സസ്പെൻഷനിലേക്ക് വഴിമാറാൻ കാരണമായത് ഷാഫി പറമ്പിലിൻ്റെയും വിഷ്ണുനാഥിൻ്റെയും ഇടപെടൽ. രാഹുലിന് വേണ്ടി സംസാരിച്ചത് അവരാണ്. (Rahul Mamkootathil suspended from Congress)
ഉപതെരഞ്ഞെടുപ് വന്നാലുണ്ടാകുന്ന തിരിച്ചടികളെ കുറിച്ച് ഹൈക്കമാൻഡിനെ പറഞ്ഞ് മനസിലാക്കി. 6 മാസത്തേക്കാണ് രാഹുലിനെ കോൺഗ്രസ് പ്രാഥമിക അംഗത്വത്തിൽ നിന്നും സസ്‌പെൻഡ് ചെയ്തിരിക്കുന്നത്. രാഹുൽ സ്വതന്ത്ര എം എൽ എയായി തുടരും.
പാർട്ടിയിൽ നിന്നും ഇയാളെ സസ്‌പെൻഡ് ചെയ്ത കാര്യം നേതൃത്വം സ്‌പീക്കറെ അറിയിക്കും. രാഹുലിനെ വരുന്ന നിയമസഭാ സമ്മേളനത്തിലും പങ്കെടുപ്പിക്കില്ല. യു ഡി എഫ് ബ്ലോക്കിൽ നിന്നും ഒഴിവാക്കണമെന്ന് ആവശ്യപ്പെടും.