തിരുവനന്തപുരം : രാഹുൽ മാങ്കൂട്ടത്തിലിനെ കോൺഗ്രസിൻ്റെ പ്രാഥമിക അംഗത്വത്തിൽ നിന്ന് 6 മാസത്തേക്ക് സസ്‌പെൻഡ് ചെയ്തിരുന്നു. അദ്ദേഹത്തോട് കെ പി സി സി വിശദീകരണം തേടും. ഇത് തൃപ്തികരമല്ലെങ്കിൽ പാർട്ടിയിൽ നിന്നും പുറത്താക്കാനാണ് നീക്കം. (Rahul Mamkootathil suspended from Congress)
പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്നാണ് സസ്‌പെൻഡ് ചെയ്തിരിക്കുന്നത്. അതേസമയം, രാഹുൽ എം എൽ എ സ്ഥാനത്ത് തുടരും. രാഹുൽ എം എൽ എ സ്ഥാനവും രാജി വയ്ക്കണമെന്ന ആവശ്യം പാർട്ടിക്കുള്ളിൽ തന്നെ ശക്തമായിരുന്നു. ഒടുവിൽ അദ്ദേഹത്തെ സസ്‌പെൻഡ് ചെയ്തുകൊണ്ടുള്ള നടപടി പാർട്ടിയിൽ നിന്നും ഉണ്ടാവുകയായിരുന്നു.
15ന് നിയമസഭാ സമ്മേളനം ആരംഭിക്കുമ്പോൾ രാഹുൽ പ്രത്യേക ബ്ലോക്കായി ഇരിക്കേണ്ടി വരും. എന്നാൽ, അദ്ദേഹം സമ്മേളനത്തിൽ പങ്കെടുക്കാതെ അവധിയിൽ പ്രവേശിച്ചേക്കും.