Rahul Mamkootathil : കോൺഗ്രസ് പ്രാഥമിക അംഗത്വത്തിൽ നിന്നും രാഹുൽ മാങ്കൂട്ടത്തിലിനെ സസ്‌പെൻഡ് ചെയ്തു: MLA ആയി തുടരും

പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്നാണ് 6 മാസത്തേക്ക് സസ്‌പെൻഡ് ചെയ്തിരിക്കുന്നത്. അതേസമയം, രാഹുൽ എം എൽ എ സ്ഥാനത്ത് തുടരും. 15ന് നിയമസഭാ സമ്മേളനം ആരംഭിക്കുമ്പോൾ രാഹുൽ പ്രത്യേക ബ്ലോക്കായി ഇരിക്കേണ്ടി വരും.
Rahul Mamkootathil : കോൺഗ്രസ് പ്രാഥമിക അംഗത്വത്തിൽ  നിന്നും രാഹുൽ മാങ്കൂട്ടത്തിലിനെ സസ്‌പെൻഡ് ചെയ്തു: MLA ആയി തുടരും
Published on

തിരുവനന്തപുരം : ആരോപണങ്ങളാൽ വട്ടംതിരിയുന്ന രാഹുൽ മാങ്കൂട്ടത്തിലിനെ കോൺഗ്രസും കൈവിട്ടു. അദ്ദേഹത്തെ കോൺഗ്രസിൽ നിന്ന് സസ്‌പെൻഡ് ചെയ്തു. 6 മാസത്തേക്കാണ് സസ്‌പെൻഷൻ.(Rahul Mamkootathil Suspended from Congress)

പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്നാണ് സസ്‌പെൻഡ് ചെയ്തിരിക്കുന്നത്. അതേസമയം, രാഹുൽ എം എൽ എ സ്ഥാനത്ത് തുടരും.

രാഹുൽ എം എൽ എ സ്ഥാനവും രാജി വയ്ക്കണമെന്ന ആവശ്യം പാർട്ടിക്കുള്ളിൽ തന്നെ ശക്തമായിരുന്നു. ഒടുവിൽ അദ്ദേഹത്തെ സസ്‌പെൻഡ് ചെയ്തുകൊണ്ടുള്ള നടപടി പാർട്ടിയിൽ നിന്നും ഉണ്ടാവുകയായിരുന്നു.

15ന് നിയമസഭാ സമ്മേളനം ആരംഭിക്കുമ്പോൾ രാഹുൽ പ്രത്യേക ബ്ലോക്കായി ഇരിക്കേണ്ടി വരും. എന്നാൽ, അദ്ദേഹം സമ്മേളനത്തിൽ പങ്കെടുക്കാതെ അവധിയിൽ പ്രവേശിച്ചേക്കും.

Related Stories

No stories found.
Times Kerala
timeskerala.com