'രാഹുൽ മാങ്കൂട്ടത്തിൽ MLA സ്ഥാനം രാജി വയ്ക്കണം': പ്രതികരിച്ച് മന്ത്രി V ശിവൻകുട്ടി | Rahul Mamkootathil

സർക്കാർ നടപടിയെക്കുറിച്ചും അദ്ദേഹം പറഞ്ഞു
Rahul Mamkootathil should resign from his MLA post, says Minister V Sivankutty
Updated on

തിരുവനന്തപുരം: മൂന്നാമത്തെ ബലാത്സംഗക്കേസിൽ അറസ്റ്റിലായ രാഹുൽ മാങ്കൂട്ടത്തിൽ പാലക്കാട് എംഎൽഎ സ്ഥാനം രാജിവെക്കണമെന്ന് മന്ത്രി വി. ശിവൻകുട്ടി. രാഹുലിനെതിരെ ഉയർന്ന ആരോപണങ്ങൾ അതീവ ഗുരുതരവും നിഷ്ഠൂരവുമാണെന്നും അദ്ദേഹം തിരുവനന്തപുരത്ത് പ്രതികരിച്ചു.(Rahul Mamkootathil should resign from his MLA post, says Minister V Sivankutty)

ജനപ്രതിനിധി എന്ന നിലയിലുള്ള മാന്യത രാഹുൽ പുലർത്തിയില്ലെന്നും ഉടൻ സ്ഥാനം രാജിവെക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു. രാഹുലിനെതിരെ ഒന്നോ രണ്ടോ പരാതികളല്ല, ഡസൻ കണക്കിന് പരാതികളാണ് വന്നുകൊണ്ടിരിക്കുന്നത്. ഇത് സംഭവത്തിന്റെ ഗൗരവം വർധിപ്പിക്കുന്നു.

എംഎൽഎ പദവിയെ ക്രിമിനൽ കുറ്റങ്ങൾക്കുള്ള മറയാക്കി ഉപയോഗിക്കാൻ അനുവദിക്കരുത്. ഇക്കാര്യത്തിൽ കോൺഗ്രസ് നേതൃത്വം ശക്തമായ നടപടി സ്വീകരിക്കണം. സർക്കാർ ഈ വിഷയത്തിൽ ചെയ്യേണ്ട നടപടികളെല്ലാം കൃത്യമായി ചെയ്തിട്ടുണ്ട്. നിയമം നിയമത്തിന്റെ വഴിക്കാണ് പോകുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

Related Stories

No stories found.
Times Kerala
timeskerala.com