കോഴിക്കോട്: ബലാത്സംഗക്കേസിൽ പ്രതിയായ രാഹുൽ മാങ്കൂട്ടത്തിൽ വിഷയത്തിൽ സംഘടന എന്ന നിലയിൽ ചെയ്യാവുന്നതെല്ലാം പാർട്ടി ചെയ്തിട്ടുണ്ടെന്ന് ഒ.ജെ. ജനീഷ്. ഈ വിഷയത്തിൽ കോൺഗ്രസിന് ധാർമ്മിക ശോഷണം സംഭവിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.(Rahul Mamkootathil should resign as MLA, says OJ Janeesh)
രാഹുൽ മാങ്കൂട്ടത്തിലിന് ഇനി പാർട്ടി പ്രിവിലേജുകൾ നൽകില്ല. അദ്ദേഹം എം.എൽ.എ സ്ഥാനം രാജിവെക്കുകയാണ് വേണ്ടത്. ഇക്കാര്യത്തിൽ നിലപാട് വ്യക്തമാണ്. ഗുരുതരമായ ആരോപണങ്ങൾ നേരിടുന്ന ഇടത് എം.എൽ.എമാർ മുഖ്യമന്ത്രിക്കൊപ്പം വേദി പങ്കിടുമ്പോഴാണ് കോൺഗ്രസിനെ സിപിഎം ധാർമ്മികത പഠിപ്പിക്കുന്നത്. സിപിഎമ്മിന്റെ അത്തരം ക്ലാസ്സുകൾ കോൺഗ്രസിന് ആവശ്യമില്ലെന്നും അദ്ദേഹം പരിഹസിച്ചു.
ശബരിമല സ്വർണ്ണക്കൊള്ളക്കേസിൽ സിപിഎം നേതാക്കളുടെ പങ്ക് പുറത്തുകൊണ്ടുവരണമെന്ന് ആവശ്യപ്പെട്ട് മകരവിളക്ക് ദിനത്തിൽ മണ്ഡലം തലത്തിൽ ദീപം തെളിയിച്ച് പ്രതിഷേധിക്കുമെന്ന് ജനീഷ് അറിയിച്ചു. ഇതിൽ വർഗ്ഗീയത കാണേണ്ടതില്ലെന്നും ഇതൊരു 'സെക്കുലർ പ്രതിഷേധം' ആണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.