പാലക്കാട് : വ്യാജ പ്രചാരണങ്ങള്‍ തന്നെ ബാധിക്കില്ലെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ.സിപിഎം സൈബറിടങ്ങളില്‍ തനിക്ക് നേരെ നടന്നുകൊണ്ടിരിക്കുന്ന സൈബര്‍ ആക്രമണങ്ങളില്‍ ഒരാശങ്കയും ഇല്ല.
കാലങ്ങളായി തനിക്കെതിരെ ഇത്തരം പ്രചരണം നടക്കുന്നണ്ട്.എല്ലാ മാസവും ഇത്തരത്തില്‍ ഓരോന്ന് പടച്ചവിടും. അതിനൊന്ന് പ്രതികരിച്ച് ഇത്തരക്കാര്‍ ഇടം നല്‍കരുതെന്നും രാഹുല്‍ പറഞ്ഞു.
നിയമവിരുദ്ധമായ എന്തെങ്കിലും കാര്യങ്ങളെ കുറിച്ച് അറിവുണ്ടോ? മുഖമില്ലാത്തവര്‍ പറയുന്നത് ആര് ശ്രദ്ധിക്കുന്നത്.കുത്തഴിഞ്ഞ ആഭ്യന്തര വകുപ്പുള്ള നാട്ടില്‍ ആര്‍ക്കും ആര്‍ക്കെതിരെയും എന്തും പറയാം.
നിയമപരമായി പോകാന്‍ കഴിയുന്ന കാര്യമാണെങ്കില്‍ ഇത്തരക്കാര്‍ ആ വഴിക്ക് നീങ്ങട്ടെ. അതല്ലേ അതിന്റെ മാന്യത. താനും തന്റെ മണ്ഡലത്തിലുള്ളവരും ഇത്തരത്തിലുള്ള ആക്രമണങ്ങളെ മുഖവിലയ്‌ക്കെടുക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.