തിരുവനന്തപുരം : രാഹുൽ മാങ്കൂട്ടത്തിൽ എം എൽ എ യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷ സ്ഥാനം ഒഴിഞ്ഞതിനെത്തുടർന്ന് എം എൽ എ സ്ഥാനവും ഒഴിയണം എന്നാവശ്യപ്പെട്ട് പ്രതിഷേധം കടുക്കുകയാണ്. കൂടുതൽ വെളിപ്പടുത്തലുകൾ ഇന്നുണ്ടാകുമോയെന്ന് ആണ് ഏവരും ഉറ്റുനോക്കുന്നത്. (Rahul Mamkootathil resigns)
അതേസമയം, രാഹുൽ പദവിയിൽ നിന്ന് ഒഴിഞ്ഞതോടെ പുതിയ അധ്യക്ഷനെ കണ്ടെത്താൻ ഒരുങ്ങുകയാണ് യൂത്ത് കോൺഗ്രസ്. അബിൻ വർക്കി, ഒ ജെ ജനീഷ്, ബിനു ചുള്ളിയിൽ, കെ എം അഭിജിത്ത് എന്നിവരാണ് പരിഗണനയിൽ ഉള്ളത്.