
വയനാട് : മുണ്ടക്കൈ -ചൂരൽമല ഉരുൾപൊട്ടൽ ദുരന്തബാധിതരുടെ പുനരധിവാസം സംബന്ധിച്ച് യൂത്ത് കോൺഗ്രസ് നടത്തിയ ധനസമാഹരണത്തിൽ പാളിച്ചയില്ലെന്ന് പറഞ്ഞ് രാഹുൽ മാങ്കൂട്ടത്തിൽ. നടപടിയെടുത്തത് പിരിവ് പൂർത്തിയാക്കാത്ത ഘടകങ്ങൾക്കെതിരെയാണ് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. (Rahul Mamkootathil on Wayanad landslide disaster )
വയനാട്ടിൽ സർക്കാരിനുണ്ടായ വീഴ്ച്ച മറയ്ക്കാനാണ് യൂത്ത് കോൺഗ്രസിനെതിരെ വിമർശനമുന്നയിക്കുന്നതെന്ന് അദ്ദേഹം പ്രതികരിച്ചു. മാതൃക വീട് പൂർത്തിയാകാത്തത് സർക്കാരിൻ്റെ കെടുകാര്യസ്ഥതയ്ക്ക് ഉദാഹരണമാണെന്നും അദ്ദേഹം വ്യക്തമാക്കി.