കൊല്ലം : ശബരിമലയിലെ സ്വർണ്ണപ്പാളി വിവാദത്തിൽ പ്രതികരിച്ച് പാലക്കാട് എം എൽ എ രാഹുൽ മാങ്കൂട്ടത്തിൽ രംഗത്തെത്തി. വിഷയത്തിൽ മറുപടി പറയേണ്ടത് അമ്പലം വിഴുങ്ങികളായ സർക്കാർ ആണെന്നാണ് അദ്ദേഹം പറഞ്ഞത്. (Rahul Mamkootathil on Sabarimala gold case)
പ്രതിഷേധം നടത്തിയതിന് റിമാൻഡിലായ സന്ദീപ് വാര്യർ ഉൾപ്പെടെയുള്ള പ്രവർത്തകരെ കൊട്ടാരക്കര സ്പെഷ്യൽ സബ് ജയിലിലെത്തി കാണുകയായിരുന്നു അദ്ദേഹം.
ന്യായമായ ആവശ്യത്തിന് വേണ്ടിയാണ് സമരം ചെയ്തത് എന്നും, അതിന് ജയിൽ ശിക്ഷ അനുഭവിക്കുന്നത് അഭിമാനമാണെന്നും പറഞ്ഞ രാഹുൽ, സർക്കാർ അയ്യൻ്റെ പൊന്നിനെ പോലും അപഹരിക്കുന്നുവെന്നും വിമർശിച്ചു. മാധ്യമങ്ങളോടായിരുന്നു അദ്ദേഹത്തിൻ്റെ പ്രതികരണം.