'ഇത് വരെ ശ്രീ വിജയൻ, ഇനി മുതൽ വിജയൻ ശ്രീ': പരിഹാസവുമായി രാഹുൽ മാങ്കൂട്ടത്തിൽ | CM

ബിനു ചുള്ളിയിലും അബിൻ വർക്കിയും വിഷയത്തിൽ പ്രതികരണവുമായി രംഗത്തെത്തിയിരുന്നു.
Rahul Mamkootathil mocks CM Pinarayi Vijayan on PM SHRI scheme
Updated on

തിരുവനന്തപുരം: കേന്ദ്ര സർക്കാരിന്റെ വിദ്യാഭ്യാസ പദ്ധതിയായ പിഎം ശ്രീയിൽ പങ്കുചേരാനുള്ള കേരളത്തിന്റെ തീരുമാനത്തെ വിമർശിച്ച് രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എ. മുഖ്യമന്ത്രി പിണറായി വിജയനെയും സിപിഎമ്മിനെയും രൂക്ഷമായി പരിഹസിച്ചാണ് അദ്ദേഹം രംഗത്തെത്തിയത്.(Rahul Mamkootathil mocks CM Pinarayi Vijayan on PM SHRI scheme )

"ഇത് വരെ ശ്രീ വിജയൻ, ഇനി മുതൽ വിജയൻ ശ്രീ" എന്നാണ് ഫേസ്ബുക്ക് കുറിപ്പിലൂടെ രാഹുൽ മാങ്കൂട്ടത്തിൽ മുഖ്യമന്ത്രിയെ പരിഹസിച്ചത്. സിപിഎമ്മിനെതിരെ "ശ്രീ.പി.എം ശ്രിന്താബാദ്" എന്ന പരിഹാസവും അദ്ദേഹം ഉന്നയിച്ചു.

യൂത്ത് കോൺഗ്രസ് നേതാക്കളുടെ പ്രതികരണങ്ങൾ

നേരത്തെ യൂത്ത് കോൺഗ്രസ് നേതാക്കളായ ബിനു ചുള്ളിയിലും അബിൻ വർക്കിയും വിഷയത്തിൽ പ്രതികരണവുമായി രംഗത്തെത്തിയിരുന്നു.

"ഒരുവൻ സർവ്വതും സ്വന്തമാക്കിയാലും അവന്റെ ആത്മാവിനെ നഷ്ടപ്പെടുത്തിയിട്ട് എന്തു കാര്യം" എന്ന ചോദ്യമാണ് മുഖ്യമന്ത്രിയും പ്രധാനമന്ത്രിയുമൊത്തുള്ള ചിത്രം പങ്കുവെച്ചുകൊണ്ട് ബിനു ചുള്ളിയിൽ ഉയർത്തിയത്. സിപിഐയുടെ കടുത്ത എതിർപ്പ് അവഗണിച്ചുകൊണ്ട് പിഎം ശ്രീയിൽ ഒപ്പിട്ട സംസ്ഥാന സർക്കാർ നടപടി വലിയ രാഷ്ട്രീയ വിവാദമായി മാറിയിരിക്കുകയാണ്.

Related Stories

No stories found.
Times Kerala
timeskerala.com